പരപ്പനങ്ങാടി: കഞ്ചാവും എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയിലായി. പള്ളിക്കല്‍ ചെട്ടിയാര്‍മാട് സ്വദേശികളായ അധികാരത്തില്‍ തെക്കേവളപ്പില്‍ മുഹമ്മദ് ജംഷീര്‍ (22), മണ്ണത്താംകുഴി സുബിന്‍ (23) എന്നിവരാണ് പിടിയിലായത്. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഒഴിഞ്ഞു കിടക്കുന്നതും കാടുപിടിച്ചു കിടക്കുന്നതുമായി സ്ഥലങ്ങളില്‍ യുവാക്കള്‍ ലഹരി ഉപയോഗത്തിനായി ഒത്തുകൂടാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 65 ഗ്രാം കഞ്ചാവും 420 മില്ലിഗ്രാം മാരക മയക്കുമരുന്ന് എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായത്.
കഞ്ചാവിനു പുറമെ മാരക മയക്കുമരുന്നുകളായ എല്‍എസ്ഡി(LSD), എംഡിഎംഎ(MDMA) തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും വ്യാപകമാകുന്നതായുള്ള രഹസ്യവിവരത്തിന്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എക്‌സൈസ് ഈ ഭാഗങ്ങളില്‍ രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍, മുരളീധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, നിതിന്‍ ചോമാരി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സിന്ധു, എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.




