കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം 154 സീറ്റില്‍ മത്സരിക്കും

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം നേതൃത്വം നല്‍കുന്ന മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മൂന്ന് മുന്നണികളാണ് പാര്‍ട്ടിയില്‍ ഉള്ളത്. കമലിന്റെ മക്കള്‍ നീതി മയ്യം 154 സീറ്റുകളിലാണ് മത്സരിക്കുന്നത്. ശരത് കുമാറിന്റെ സമത്വമക്കള്‍ കക്ഷി 40 സീറ്റിലും ഇന്ത്യന്‍ ജനനായക കക്ഷി പാര്‍ട്ടി 40 സീറ്റിലും മത്സരിക്കും.

മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി സി കെ കുമാരവേല്‍, എഐഎസ്എംകെ സ്ഥാപകന്‍ ശരത്കുമാര്‍,ഐ ജെ കെ നേതാവ് രവി പച്ചമുത്തു എന്നിവരാണ് തെരഞ്ഞെടുപ്പ് സീറ്റ് വിഭജ കരാറില്‍ ഒപ്പുവെച്ചത്.

മുന്നണിയുടെ പ്രാഥമിക ലക്ഷ്യം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റത്തിനുള്ള വാഗ്ദാനവുമായി മത്സരിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വിജയികളാവുകയും ചെയ്യുക എന്നതാണ് മൂന്ന് പാര്‍ട്ടികളും ഒപ്പിട്ട കരാറില്‍ പറയുന്നത്.

Share news
error: Content is protected !!
Scroll to Top