വണ്ടൂരില്‍ മാരക മയക്കുമരുന്നായ എംഡി എം എയും, കൊക്കെയിനുമായി 2 യുവാക്കള്‍ പിടിയില്‍

മലപ്പുറം: വണ്ടൂര്‍ പോരൂരില്‍ മാരകമയക്കുമരുന്നായ കൊക്കൈയിനും എംഡി എം എ യുമായി 2 യുവാക്കള്‍ പിടിയില്‍. ബുധനാഴ്ച കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംഒ വിനോദും പാര്‍ട്ടിയും പോരൂര്‍ പട്ടണം കുണ്ടില്‍ നടത്തിയ റൈഡിലാണ് മയക്ക് മരുന്ന് പിടികൂടിയത്. കര്‍ണാടക സ്വദേശിയായ സയിദ് സലാഹുദ്ദീന്‍ (42), പോരൂര്‍ സ്വദേശിയായ മുജീബ് റഹ്മാന്‍(40) എന്നിവരെയാണ് പിടിയിലായത്.

ഇവര്‍ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കെ എല്‍ 08 ബി കെ 5316 മാരുതി സ്വിഫ്റ്റ് , കെ എല്‍ 10 എഇ 5051 മാരുതി റിസ്റ്റ്, കെഎല്‍ 71 ജെ 2315 ഗ്ലാന്‍സാ ടൊയോട്ട എന്നീ മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

38 ഗ്രാം എംഡിഎംഎ, 21 ഗ്രാം കൊക്കേയിന്‍ എന്നിവയാണ് കണ്ടടുത്തത്. സംഭവ സ്ഥലത്ത് നിന്നും പ്രതികളായ കൊണ്ടോട്ടി സ്വദേശികളായ ഷഫീഖ്, മുഹമ്മദ് ആഷിഖ് എന്ന അക്കു എന്നിവര്‍ ഓടി രക്ഷപ്പെട്ടു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ സുധാകരന്‍, സി.ശ്രീകുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിജിന്‍.വി,ദിനേശ്.സി, സുനീര്‍.ടി, സുനില്‍ കുമാര്‍ എന്നിരും റെയ്ഡില്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top