Section

malabari-logo-mobile

വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ള വൻ അപകടം ഒഴിവായി; റഡാർ കൺട്രോളറുടെ സമയോചിതമായ ഇടപെടൽ മൂലം

HIGHLIGHTS : Avoid collisions with planes; Due to the timely intervention of the radar controller

വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ള വൻ അപകടം റഡാർ കൺട്രോളറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ജനുവരി ഏഴാം തീയതി ആണ് സംഭവം. ആശയവിനിമയത്തിൽ ഉണ്ടായ പാളിച്ചയാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.

ഇൻഡിഗോ എയർലൈൻസ് വിമാനങ്ങളാണ് ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് ഒരേ സമയം പറന്നുയർന്നത്. ഇൻഡിഗോ എയർലൈൻസ് ബാംഗ്ലൂർ കൊൽക്കത്ത വിമാനവും ബാംഗ്ലൂർ ഭുവനേശ്വർ വിമാനവുമാണ് കൂട്ടിയിടിയുടെ വക്കിൽ എത്തിയത്. നോർത്ത് സൗത്ത് റൺ വേകളിൽ നിന്നും ഒരേ സമയം കൺട്രോളർ അനുമതി നൽകിയതിനാൽ വിമാനങ്ങൾ പറന്നുയരുകയായിരുന്നു. രണ്ട് വിമാനത്തിലും നൂറിലധികം യാത്രക്കാരുണ്ടായിരുന്നു. പറന്നുയർന്ന 3000 അടി മുകളിൽ എത്തിയപ്പോഴാണ് വിമാനങ്ങൾ അപകട വക്കിലെത്തിയത്.

sameeksha-malabarinews

രണ്ടു വിമാനങ്ങൾക്കും ദിശ മാറ്റാനുള്ള റഡാർ കൺട്രോളറുടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ലോ കേന്ദ്ര സിങ്ങിന്റെ മുന്നറിയിപ്പിനാലാണ് ദുരന്തം ഒഴിവാക്കാൻ ആയത്. പലതും ആര് വിവരം അറിയിച്ചതോടെ ഒരു വിമാനം ഇടതുവശത്തേക്കും മറ്റൊരു വിമാനം വലതുവശത്തേക്ക് പിരിച്ചുവിട്ടാണ് വൻ അപകടം ഒഴിവാക്കിയത്.

സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിസിഎ അരുൺകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!