കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയില്‍

പരപ്പനങ്ങാടി:കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയിലായി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മുതലെടുത്ത് വന്‍ ലാഭം പ്രതീക്ഷിച്ചു കച്ചവടത്തിനിറങ്ങിയവരാണ് പിടിയിലായത്.

പുകയൂര്‍ ആവനാഴി സ്വദേശി കൊളക്കാടന്‍ മുഹമ്മദ് ഷാഫിയെ രാവിലെ ആവനാഴിവച്ച് 520 ഗ്രാം കഞ്ചാവുമായി വില്‍പ്പനക്കിറങ്ങിയ സമയത്താണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെയും കഞ്ചാവ് വില്പനക്കിടെ എക്‌സ്സൈസിനന്റെ പിടിയിലായിട്ടുണ്ട്.
വൈകീട്ട് കൂട്ടുമുച്ചിയില്‍ വെച്ച് 650ഗ്രാം കഞ്ചാവുമായി ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിനുസമീപം വെച്ചാണ് പൂവത്തുംതൊടി സഞ്ചിത്ത് (31)നെ അറസ്റ്റ് ചെയ്ത്.

എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ സാബു ആര്‍ ചന്ദ്ര,എക്‌സ്സൈസ് ഐ ബി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ്,പ്രിവന്റീവ് ഓഫീസര്‍മാരായടി വി ജ്യോതിഷ്ചന്ദ്,പ്രിവെന്റിവ് ഓഫീസര്‍ (ഗ്രേഡ് )പ്രദീപ് കുമാര്‍ കെ,മുരളീധരന്‍ പി,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,ദിദിന്‍ എം,അരുണ്‍ പാറോല്‍ വനിതാസിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ സിന്ധു പട്ടേരിവീട്ടില്‍,എം ശ്രീജ എക്‌സ്സൈസ് ഡ്രൈവര്‍ വിനോദ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top