Section

malabari-logo-mobile

രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

HIGHLIGHTS : കണ്ണൂര്‍: ഇരിട്ടിയില്‍ പുഴയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ബാരാപ്പോള്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഉളിക്കല്‍ സ്വദേശി അങ്ങാടികടവ് ഡോണ്‍ ബോ...

കണ്ണൂര്‍: ഇരിട്ടിയില്‍ പുഴയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ബാരാപ്പോള്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഉളിക്കല്‍ സ്വദേശി അങ്ങാടികടവ് ഡോണ്‍ ബോസ്‌കോ കോളേജ് രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥി എമില്‍ സെബാന്‍(19),വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി(19) എന്നിവരാണ് മരിച്ചത്.

നാലുപേര്‍ ഒരുമിച്ചാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ നീന്തുന്നതിനിടെ മുങ്ങിപോവുകയായിരുന്നു. കൂടെയുള്ള കുട്ടികളുടെ കരച്ചില്‍കേട്ട് നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. പിന്നീട് ഇരിട്ടിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

sameeksha-malabarinews

പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!