പ്രവേശനോത്സവം

പരപ്പനങ്ങാടി: ചെട്ടിപ്പടി ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും, വൃക്ഷ തൈകളും വിതരണം ചെയ്തു. ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല കമ്മറ്റിയും എസ്എഫ്‌ഐയും സംയുക്തമായാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും വൃക്ഷതൈകളും വിതരണം ചെയ്തത്.

ഷീലമ്മ ജോണ്‍ സ്വാഗതം പറഞ്ഞ ചടങ്ങ് ഡിവിഷന്‍ കൗണ്‍സിലര്‍ അബ്ദു റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് നിഷാഹത്ത് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഡോക്ടറേറ്റ് നേടിയ സൗമ്യ ടി വി യെ ആദരിച്ചു. എച്ച് എം ഇന്‍ ചാര്‍ജ് മിനി . പി. ജെ. ജില്ലാ കമ്മറ്റി അംഗം ബൈജു, ജവാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

Share news
error: Content is protected !!
Scroll to Top