Section

malabari-logo-mobile

ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

HIGHLIGHTS : പെരിന്തല്‍മണ്ണ: ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നെന്മിനി റേഷന്‍ കടക്കു സമീപം വെള്ളോലി ശശികുമാറിന്റെയും, സുലോചനയുടെയുടെയും മകന...

പെരിന്തല്‍മണ്ണ: ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നെന്മിനി റേഷന്‍ കടക്കു സമീപം വെള്ളോലി ശശികുമാറിന്റെയും, സുലോചനയുടെയുടെയും മകന്‍ സജിത്ത് (27) ആണ് മരിച്ചത്. ഇന്നലെ കീഴാറ്റൂര്‍ പഞ്ചായത്ത് നെന്മിനിയില്‍ കൂട്ടുകാര്‍ക്കൊപ്പം റോഡരികിലെ ഷെഡ്ഡില്‍ ഇരിക്കുമ്പോള്‍ 4 പേര്‍ക്ക് ഇടിമിന്നല്‍ ഏററിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിത്ത് ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

3 മാസം മുമ്പാണ് റിയാദിലെ ജോലി മതിയാക്കി സജിത്ത് നാട്ടില്‍ വന്നതാണ്. ഇപ്പോള്‍ പാണ്ടിക്കാട്-പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ഫ്രണ്ട്‌സ് ബസില്‍ ഡ്രൈവറാണ്.

sameeksha-malabarinews

സഹോദരി :സൗമ്യ

മേലാറ്റൂര്‍ പോലീസ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, തിരുവില്വാമല ഐവര്‍ മഠത്തില്‍ സംസ്‌ക്കാരം നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!