കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് ആദിവാസി സ്ത്രീകള്‍ക്ക് വെട്ടേറ്റു. കൊച്ചറ ആദിവാസി ഉന്നതിയിലെ മാധവി, മകള്‍ ആതിര എന്നിവര്‍ക്കാണ് വെട്ടേറ്റത്.
പരിക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് അപകടം സംഭവിച്ചത്. വെള്ളമുണ്ട വാരാമ്പറ്റയിലാണ് സംഭവം. ആതിരയുടെ ഭര്‍ത്താവ് രാജുവാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഏറെക്കാലമായി കുടുംബ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




