
തിരൂരങ്ങാടി : അധികൃതർ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിച്ചില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ് പൂട്ടി വെള്ളിയാഴ്ച രാത്രി നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന്റെ പ്രധാന കവാടമാണ് നാമ നിർദ്ദേശ പത്രിക നൽകാനെത്തിയ ആൾ പൂട്ടിയത്.
സംഭവത്തിൽ കൊടിഞ്ഞി സ്വദേശി പ്രദീപ് ചോപ്പനെതിരെ പഞ്ചായത്ത് സെക്രട്ടറി താനൂർ പോലീസിൽ പരാതി നൽകി. കൊടിഞ്ഞി 21 ആം വാര്ഡില്നിന്നും നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് ഇയാൾ പഞ്ചായത്തിൽ എത്തിയത്. എന്നാൽ മൂന്നുമണിക്ക് ശേഷം ഓഫീസിൽ എത്തിയ പ്രദീപിന്റെ പത്രിക,പഞ്ചായത്ത് ഉപ വരണാധികാരി പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കാൻ തയ്യാറായില്ല.ഇതോടെ വൈകീട്ട് ഗേറ്റ് പൂട്ടുകയായിരുന്നു.
എന്നാൽ പ്രദീപിന്റെ ആരോപണത്തിൽ വസ്തുതയില്ലെന്നും മൂന്നു മണിക്ക് ശേഷമാണ് പത്രികയുമായി ഓഫീസിൽ എത്തിയതെന്നും അപ്പോഴേക്കും പത്രിക സമർപ്പിക്കേണ്ട അവസാന സമയവും കഴിഞ്ഞിരുന്നു എന്നും പഞ്ചായത്ത് സെക്രട്ടറിയും ഉപ വരണാധികാരിയുമായ ബൽക്കീസ് പറഞ്ഞു. താനൂർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




