വ്യാജ സന്ദേശം: വ്യാപാരിയുടെ ഫോൺ ഹാക്ക് ചെയ്തു

മുക്കം : ട്രാഫിക് പൊലീസിന്റെ പേരിൽ വാട്സാപ്പിൽ വ്യാജ സന്ദേശമയച്ച് വ്യാപാരിയുടെ ഫോൺ ഹാക്ക് ചെയ്തതായി പരാതി. കൊടിയത്തൂർ പന്നിക്കോട് കൂൾബാർ നടത്തുന്ന പൊലുകുന്നത്ത് റഷീദിന്റെ ഫോണാണ് ഹാക്ക് ചെയ്തത്. വാട്സാപ് നമ്പറിലേക്ക് രാവിലെയാണ് സന്ദേശവും ഒപ്പം ഒരു ആപ്ലിക്കേഷനുമെത്തിയത്.

നിലവിൽ തന്റെ വാഹനത്തിന് പിഴയുള്ളതിനാൽ ആപ്ലിക്കേഷൻ ഡൗൺലോ ഡ് ചെയ്യുകയായിരുന്നു. ആധാർ നമ്പർ അപ്ഡേറ്റ് ചെയ്തതോടെ ഫോൺ മറ്റാരുടേയോ നിയന്ത്രണത്തിലായി. അപകടം മനസ്സിലാക്കിയ റഷീദ് ഉടൻ അക്കൗണ്ടിലെ പണം മാറ്റിയതിനാൽ പണം നഷ്ടമായില്ല. റഷീദിന്റെ ഫോണിൽ നിന്ന് നാട്ടിലെ ഗ്രൂപ്പുകളിലേക്കും ഫോണിൽ സേവ് ചെയ്ത നമ്പറുകളിലക്കും ഈ മെസേജ് പോയതോടെ മറ്റ് നി രവധി പേരുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് റഷീദ് മുക്കം പൊലീസിൽ പരാതി നൽകി. വ്യാപാര സം ബന്ധമായ കണക്കുകൾ വാ ട്സാപ്പിലാണ് സൂക്ഷിച്ചിരുന്ന തെന്നും അതെല്ലാം നഷ്ടപ്പെ ട്ടതായും റഷീദ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top