2000 രൂപാ നോട്ടുകള്‍ക്ക് അപ്രഖ്യാപിത നിരോധനം?

ന്യൂദില്ലി: രാജ്യത്ത് രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. 2000 രൂപയുടെ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചതായാണ് വിവരം. ഒരു ദേശീയ മാധ്യമം നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ രണ്ടായിരം രൂപയുടെ നോട്ടുകളുടെ എണ്ണത്തില്‍ കുറവ് വന്നുതുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

കള്ളപ്പണ വര്‍ധനവ് നിയന്ത്രിക്കാന്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി ഒഴിവാക്കുന്നതിലൂടെ സാധ്യമാകുമെന്നാണ്് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് രണ്ടായിരത്തിന്റെ കടന്നുവരവ്.

Share news
error: Content is protected !!
Scroll to Top