അനധികൃത ഓട്ടോ സര്‍വീസ്;തൊഴില്‍ മേഖല പ്രതിസന്ധിയിലെന്ന് ഓട്ടോ ഡ്രൈവേര്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

പരപ്പനങ്ങാടി: അനധികൃത ഓട്ടോകള്‍ സര്‍വീസ് നടത്തുന്നത് കാരണം ഓട്ടോ തൊഴില്‍ മേഖല പ്രതിസന്ധിയിലെന്ന് ചെട്ടിപ്പടി ഓട്ടോ-ഡ്രൈവേര്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. ചെട്ടിപ്പടിയിലെ സ്റ്റാന്റുകളില്‍ ഹാള്‍ട്ടിങ്ങ് പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ തോന്നിയപോലെ ഓടുന്നത് കാരണം നിയമാനുസൃതമായി ഓടുന്ന ഓട്ടോക്കാര്‍ക്ക് ഓട്ടമില്ലാതാവുകയാണെന്ന് ഓട്ടോ ഡ്രൈവേര്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

വാഹനസംബന്ധമായ എല്ലാ രേഖകളും പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി അതാത് പ്രദേശങ്ങളില്‍ ഹാള്‍ട്ടിങ്ങ് പെര്‍മിറ്റ് എടുത്ത് നിയവിധേയമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സര്‍വീസ് നടത്തുന്ന അനധികൃത ഓട്ടോകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരപ്പനങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനും ഓട്ടോ തൊഴിലാളി കൂട്ടായ്മ പരാതി നല്‍കിയിട്ടുണ്ട്.

എ പി ജലീല്‍ ബോസ്, പി പി അബ്ദുള്‍ സലാം, കെ വി ഇബ്രാഹിം ,അഷ്‌റഫ് കൊടക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share news
error: Content is protected !!
Scroll to Top