Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ വട്ടപ്പലിശക്കെതിരെയുള്ള സമരം വിവാദത്തിലേക്ക്: പരാതിയുമായി യൂത്ത്‌ലീഗ്

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ വര്‍ദ്ധിച്ചുവരുന്ന വട്ടിപ്പലിശക്കെതിരെയും കൊള്ളപലിശക്കെതിരെയും രൂപീകരിച്ച ജനകീയ പ്രതിരോധസമിതിയുടെ പൊതുയോഗത്തില്‍ വ...

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ വര്‍ദ്ധിച്ചുവരുന്ന
വട്ടിപ്പലിശക്കെതിരെയും കൊള്ളപലിശക്കെതിരെയും രൂപീകരിച്ച ജനകീയ പ്രതിരോധസമിതിയുടെ പൊതുയോഗത്തില്‍ വേദി കണ്‍വീനറും സിഡ്‌കോ ചെയര്‍മാനുമായ നിയാസ് പുളിക്കലകത്ത് നടത്തിയ പ്രസംഗം വിവാദമാകുന്നു.

പ്രസംഗത്തിനിടെ പരപ്പനങ്ങാടിയില്‍ പലിശക്ക് പണംവാങ്ങിയ വ്യക്തിയുടെ ഭാര്യ പലിശക്കാരന് വഴങ്ങിക്കൊടുക്കേണ്ട സാഹചര്യമുണ്ടായെന്ന് പേരെടുത്ത് പറയാതെ പരാമര്‍ശിച്ചിരുന്നു. ഈ പ്രസംഗങ്ങത്തിനെതിരെയാണ് ഇപ്പോള്‍ മുസ്ലീം യൂത്ത് ലീഗ് പരപ്പനങ്ങാടി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അത്തരത്തില്‍ ഒരാള്‍ പീഡനം നടത്തിയിട്ടുണ്ടെങ്ങില്‍ അയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇയാളുടെ പേര് പുറത്തുവിടണമെന്നുമാണ് യൂത്ത് ലീഗിന്റെ ആവിശ്യം

sameeksha-malabarinews

ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനുമാണ് യൂത്ത് ലീഗ്പരാതി നല്‍കിയിരിക്കുന്നത്. വട്ടപ്പലിശക്കാരനായ പീഡന വീരനെ പോലീസ് അറസ്റ്റ് ചെയ്യുക, പലിശ രാക്ഷസന്‍മാര്‍ക്കെതിരെ ഓപ്പറേഷന്‍ കുബേര പുനസ്ഥാപിക്കുക എന്നീ ആവിശ്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.പി. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, ആസിഫ് പാട്ടശ്ശേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നല്‍കിയത്.

പരപ്പനങ്ങാടിയില്‍ വര്‍ദ്ധിച്ചുവരുന്ന ബ്ലേഡ് പലിശക്കെതിരെ ഏതാനും ദിവസം മുമ്പാണ് ജനകീയ പ്രതിരോധ വേദി രൂപം കൊണ്ടത്.
എന്നാല്‍ ഈ വേദി ഇപ്പോള്‍ പരപ്പനങ്ങാടിയിലെ പ്രാദേശികരാഷ്ട്രീയ നീക്കങ്ങളുമായി ബന്ധപ്പെടുത്തി ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!