
തൃശ്ശൂര്‍ :ട്രെയിനില്‍നിന്ന് വീണ് രണ്ട് കൗമാരക്കാര്‍ മരിച്ചു. തൃശ്ശൂര്‍ കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേരും അപകടത്തില്‍പ്പെട്ടത്.
കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍, സഞ്ജയ് എന്നിവരാണ് മരിച്ചത്. ഇരുവരും കൊച്ചിയില്‍ നിന്ന് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.
കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിന്‍ ആണ് ഇവര്‍ കയറിയത് .ട്രെയിന്‍ നിര്‍ത്താത്ത സ്റ്റോപ്പ് ആയതിനാല്‍ ഇവിടെ ഇറങ്ങുന്നതിനിടയില്‍ ആണ് ഇവര്‍ അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




