ലണ്ടന്‍:മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മൂന്ന് മാസം മുമ്പ് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്ന് രാജിവെച്ച് ഇറങ്ങിയ ശേഷം പ്രസംഗത്തിലൂടെ മാത്രം സമ്പാതിച്ചത് 10 കോടിയിലധികം(ഒരു മില്യണ്‍) രൂപയെന്ന് റിപ്പോര്‍ട്ട്.
രാജിവെച്ച് പുറത്ത് വന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അദേഹം ഇത്രയും പണം സമ്പാതിച്ചത് പെയ്ഡ് പ്രസംഗങ്ങളിലൂടെയാണെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് 19 പാന്‍ഡെമിക് സമയത്ത് ബ്രിട്ടന്റെ മറ്റ് ഭാഗങ്ങള്‍ കര്‍ശനമായി പൂട്ടിയിരിക്കുമ്പോള്‍, സര്‍ക്കാര്‍ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നടത്തിയെന്നത് വിവാദമായിരുന്നു, മാസങ്ങള്‍ നീണ്ട അഴിമതികളെത്തുടര്‍ന്ന് മന്ത്രിമാരുടെയും നിയമനിര്‍മ്മാതാക്കളുടെയും പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ ആദ്യമാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായി സ്ഥാനമൊഴിഞ്ഞത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




