Section

malabari-logo-mobile

മന്ത്രിയുടെ മകന്റെ വിവാഹത്തിന് കേരളത്തില്‍ നിന്ന് ആനകളെ എത്തിച്ചത് ഗജപൂജക്കെന്ന വ്യാജേനെ; സംഭവം വിവാദത്തില്‍

HIGHLIGHTS : Elephants were brought from Kerala for the minister's son's wedding under the guise of Gaja Puja; The incident is controversial

തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി മൂര്‍ത്തിയുടെ മകന്റെ വിവാഹത്തിന് കേരളത്തില്‍ നിന്നും ആനകളെ എത്തിച്ചത് വിവാദത്തില്‍. മധുരയില്‍ നടന്ന മകന്റെ വിവാഹത്തില്‍ ഗജപൂജയ്ക്ക് എന്ന വ്യാജേനെ വനംവകുപ്പിന്റെ അനുമതി വാങ്ങി ആനകളെ എത്തിച്ചത്.

ആനകളെ വിവാഹത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ പകര്‍പ്പ്
സെപ്റ്റംബര്‍ 9 നായിരുന്നു വിവാഹം. കേരളത്തില്‍ നിന്നും സാധു ,നാരായണന്‍കുട്ടി എന്നീ ആനകളെയാണ് അതിഥികളെ സ്വീകരിക്കാന്‍ മധുരയിലേക്ക് എത്തിച്ചത്. ഇത്തരം കാര്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുതെന്ന് നിയമം നിലനില്‍ക്കുന്നതിനാല്‍ ഗജപൂജക്ക് വേണ്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങിയത് എന്നാണ് വിവരം. കേരളത്തിലെ ആനകളുടെ ഉടമകള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നു എന്ന കാര്യത്തില്‍ ഉറപ്പില്ല.

sameeksha-malabarinews

വിവാഹത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.

സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ അപേക്ഷയ്ക്ക് വനംവകുപ്പ് മധുര ഡിവിഷനില്‍ നിന്നും മറുപടി ലഭിച്ചത് .ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഗജപൂജയ്ക്ക് കേരളത്തില്‍ നിന്ന് രണ്ട് ആനകളെ എത്തിക്കാന്‍ മാത്രമേ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇതില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!