Section

malabari-logo-mobile

ദ്രാവിഡിനോട് മാപ്പ് പറഞ്ഞ് അലന്‍ ഡൊണാള്‍ഡ്

HIGHLIGHTS : Allan Donald apologizes to Dravid

25 വര്‍ഷത്തിന് ശേഷം ദ്രാവിഡിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ക്ഷമാപണം നടത്തിയിരിക്കുകയാണ് നിലവിലെ ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ചായ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡൊണാള്‍ഡ്. ഇരുവരും ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ചാറ്റോഗ്രാമിലാണ്, ഇതിനിടെയായിരുന്നു ക്ഷമാപണം. ടെലിവിഷന്‍ ചര്‍ച്ചയിലാണ് പണ്ട് നടന്ന സംഭവം ഡൊണാള്‍ഡ് ഓര്‍ത്തെടുത്ത് ഖേദം പ്രകടിപ്പിച്ചത്. മാപ്പ് പറഞ്ഞതിനൊപ്പം ദ്രാവിഡിനെ അത്താഴവിരുന്നിനും ഡൊണാള്‍ഡ് ക്ഷണിച്ചു.

1997-ല്‍ ഡര്‍ബനില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിനിടെ ദ്രാവിഡിനെ അതിരുകടന്ന് സ്ലെഡ്ജ് ചെയ്തതായി സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ഡൊണാള്‍ഡ് പറഞ്ഞു.

sameeksha-malabarinews

”ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഭവമാണ് ഡര്‍ബനില്‍ ഉണ്ടായത്. അദ്ദേഹവും(രാഹുല്‍ ദ്രാവിഡും) സച്ചിനും ഞങ്ങളെ നിലം തൊടാന്‍ അനുവദിക്കാതെ പ്രഹരിച്ചുകൊണ്ടിരുന്നു. പെട്ടന്നുള്ള കോപത്തില്‍ അവരോട് അതിരുവിട്ട് പെരുമാറി. രാഹുലിനെ പുറത്താക്കാന്‍ ഈ മണ്ടത്തരം എനിക്ക് ചെയ്യേണ്ടിവന്നു. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമല്ലാതെ മറ്റൊന്നുമില്ല. രാഹുലിനൊപ്പം അത്താഴം കഴിക്കാനും അന്ന് സംഭവിച്ചതില്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.”- അലന്‍ ഡൊണാള്‍ഡ് പറഞ്ഞു.

മറ്റൊരു അഭിമുഖത്തില്‍ ഡൊണാള്‍ഡിന്റെ സന്ദേശത്തോട് ദ്രാവിഡ് പ്രതികരിച്ചിരുന്നു. ”തീര്‍ച്ചയായും, ഞാന്‍ അതിനായി കാത്തിരിക്കുന്നു, പ്രത്യേകിച്ചും അദ്ദേഹം ബില്ല് നല്‍കുകയാണെങ്കില്‍”-ഡൊണാള്‍ഡിന്റെ ക്ഷണത്തോട് രാഹുലിന്റെ  മറുപടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!