Section

malabari-logo-mobile

മലപ്പുറത്ത് ഒരു കോടിയുടെ എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി പിടിയില്‍

HIGHLIGHTS : Kasaragod resident arrested with MDMA worth 1 crore in Malappuram

മലപ്പുറം: വിപണിയില്‍ ഒരു കോടി വിലവരുന്ന എംഡിഎംഎയുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശി പിടിയില്‍. കുഞ്ഞത്തൂര്‍ അബ്ദുള്‍ ഖാദര്‍ നാസിര്‍ ഹുസൈന്‍ (36) ആണ് 203 ഗ്രാം എംഡിഎംഎയുമായി കോട്ടക്കുന്ന് ടൂറിസം വിനോദസഞ്ചാര കേന്ദ്രത്തില്‍നിന്ന് മലപ്പുറം പൊലീസിന്റെ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം നഗരത്തിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിലാണ് ബംഗളൂരുവില്‍നിന്ന് വില്‍പ്പനക്കെത്തിച്ച ലഹരിമരുന്നുമായി പ്രതി പിടിയിലായത്. വടക്കന്‍ ജില്ലകളിലെ ആവശ്യക്കാര്‍ക്ക് പ്രതി പലതവണ എംഡിഎംഎ വില്‍പ്പന നടത്തിയതായി പൊലീസ് അറിയിച്ചു.

sameeksha-malabarinews

മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും മറ്റു കണ്ണികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസ് പറഞ്ഞു.

പ്രതിയെ വെള്ളിയാഴ്ച മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മലപ്പുറം എസ്‌ഐ പി നിധിന്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പകണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, കെ സിറാജുദ്ധീന്‍, പി സുബീഷ്, കെ വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!