Section

malabari-logo-mobile

കേരളത്തില്‍ ഒരു വികസനവും നടക്കില്ല എന്ന ധാരണ മാറി: മുഖ്യമന്ത്രി

HIGHLIGHTS : The perception that there will be no development in Kerala has changed: Chief Minister

സംസ്ഥാനത്ത് ഒരു വികസന പ്രവര്‍ത്തനവും നടക്കാന്‍ പോകുന്നില്ല എന്ന പൊതുധാരണ വലിയ തോതില്‍ മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്ളൈഓവര്‍, കുതിരാന്‍ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും 13 മറ്റ് റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് ഒപ്പം സംയുക്തമായി നിര്‍വഹിച്ചശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

sameeksha-malabarinews

ദേശീയപാതാ വികസനം, ഗെയില്‍ പദ്ധതി തുടങ്ങിയ വന്‍കിട പദ്ധതികള്‍ നടപ്പാക്കുക വഴി കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്ന നിലയിലേക്ക് ജനങ്ങളുടെ കാഴ്ചപ്പാട് മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഇച്ഛാശക്തിയുടെ കൂടെ വിജയമാണ് സംസ്ഥാനത്തെ റോഡ് ഗതാഗത വികസന കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.

2016ല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയപാതാ വികസനം സ്തംഭനാവസ്ഥയില്‍ ആയിരുന്നു. വികസനത്തിന് മികച്ച റോഡുകള്‍ സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ദേശീയപാതാ വികസനം ഒരു അജണ്ടയായി ഏറ്റെടുത്തു. കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമാണ്. ജനസാന്ദ്രത കൂടുതലും കൂടുതല്‍ വാഹനപ്പെരുപ്പവും ഭൂമിവില കൂടുതലുള്ളതുമായ സംസ്ഥാനത്ത് ഭൂമിയേറ്റെടുക്കല്‍ ചെലവുള്ള പ്രവൃത്തിയാണ്. അത് കാരണം വികസന പ്രവൃത്തി മുടങ്ങാതിരിക്കാനാണ് ഭൂമി ഏറ്റെടുക്കലിന് വേണ്ട ചെലവിന്റെ 25 ശതമാനം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഈയിനത്തില്‍ 5500 കോടിയിലേറെ രൂപയാണ് സംസ്ഥാനം ചെലവിട്ടത്, മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതാ വികസനം മുന്‍കാലങ്ങളില്‍ കൃത്യമായ സമയത്ത് നടപ്പാക്കിയിരുന്നെങ്കില്‍ ഇത്രയും തുക ചെലവഴിക്കേണ്ടി വരില്ലായിരുന്നു. കേരളത്തിലെ റോഡ് വികസനകാര്യത്തില്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തികച്ചും അനുകൂലമായ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കല്‍ പ്രവൃത്തിക്ക് ഒരുവിധ തടസ്സങ്ങളും ഉണ്ടാവില്ലെന്നും കേന്ദ്രം ഇതുവരെ നല്‍കിയ പിന്തുണ തുടരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 28 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുതിരാന്‍ തുരങ്കപാതയ്ക്ക് 1019 കോടി രൂപയാണ് ചെലവിട്ടത്. മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കഴക്കൂട്ടം എലിവേറ്റഡ് ഹൈവേക്ക് 334 കോടി രൂപ ചെലവ് വന്നു. സംസ്ഥാനത്ത് റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരും വഴിയാധാരം ആകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!