താനൂര്‍: ഡോ. പി ആലിക്കുട്ടീസ് ആയുര്‍വേദ ഹോസ്പിറ്റല്‍ കോട്ടക്കലും താനൂര്‍ യൂത്ത് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.എം ബഷീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. പി റഹ്‌മത്തുള്ള, കൗണ്‍സിലര്‍ എ.കെ സുബൈര്‍, പി.ടി ഇല്യാസ്, അഹമ്മദ്കുട്ടി പഞ്ചാരയില്‍, അഷ്റഫ് മാമച്ചന്‍, ബൈജു മാട്ടുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷഫീഖ് പിലാത്തോട്ടത്തില്‍ സ്വാഗതവും അമീര്‍ താനൂര്‍ നന്ദിയും പറഞ്ഞു.
ഡോക്ടര്‍മാരായ വിദ്യ വിജയകുമാര്‍, അബ്ദുറഹിമാന്‍, രാഘവന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




