കോഴിക്കോട്: ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട്‌പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.പോലീസുകാര്‍ക്ക് ജാഗ്രതക്കുറവുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയായനുള്ള തീരുമാനം.
വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇയാളെ ലോകോളേജ് പരിസരത്ത് വെച്ച് ഉടന്‍തന്നെ പോലീസ് പിടികൂടിയിരുന്നു.
വസ്ത്രം മാറാനായി പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് പുറകുവശം വഴി ഫെബിന്‍ സ്റ്റേഷനിലെ ഇടനാഴിയിലൂടെ രക്ഷപ്പെട്ടത്.




