എടപ്പാളില്‍ മണല്‍ ലോറി പരിശോധനക്കിടെ പിറകിലെത്തിയ മറ്റൊരു മണല്‍ ലോറിയിടിച്ച് രണ്ട് പോലീസുകാര്‍ക്കും, ഡ്രൈവര്‍ക്കും പരിക്ക്

പൊന്നാനി : പിടികൂടിയ മണല്‍ വണ്ടി പരിശോധിക്കുന്നതിനിടെ പിറകിലെത്തിയ മറ്റൊരു മണല്‍ലോറി ഇടിച്ച് രണ്ടു പൊലീസുകാര്‍ക്കും, ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച മൂന്ന് മണിയോടുകൂടി എടപ്പാള്‍ അണ്ണക്കമ്പാട് – മൂതൂര്‍ റോഡിലാണ് സംഭവം.

അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി പിടികൂടി പരിശോധിക്കുന്നതിനിടെയാണ് പിറകെ വന്ന മറ്റൊരു മണല്‍ ലോറി വന്നത്. പോലീസ് പരിശോധന കണ്ട് ലോറിയില്‍ നിന്ന് ഡ്രൈവര്‍ ചാടി ഓടിയതിനാല്‍ ഡ്രൈവറില്ലാതെ ഇറക്കം ഇറങ്ങി വന്ന ലോറി പിടിയിലായ ലോറിയിലും, പോലീസിന്റെ ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.

ഡ്രൈവറില്ലാതെ ലോറി മുന്നോട്ടിറങ്ങുന്നത് കണ്ട് തൊട്ടടുത്ത വീട്ടിലെ യുവാവ് ബഹളമുണ്ടാക്കിയതിനാല്‍ റോഡിലൂടെ വരികയായിരുന്ന മൂന്നു പേര്‍ അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ട് ലോറികളും പോലീസ് കസ്റ്റഡിയിലെടുത്തു.

 

Share news
error: Content is protected !!
Scroll to Top