റിയാദ്: വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലപ്പുറം സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ്(23)ആണ് മരിച്ചത്. സൗദി അതിര്‍ത്തി പട്ടണമായ നജ്‌റയിലാണ് അപകടം.
മിനിലോറിയില്‍ ഡ്രൈവറായ ഷഹീദ് സനായഇയ ഭാഗത്ത് വെള്ളം പമ്പു ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.രണ്ട് വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തുവരികയായിരുന്നു.
കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടെയും മകനാണ്. മൃതദേഹം നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിച്ചുവരികയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




