കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍:കോ-ഓര്‍ഡിനേറ്റര്‍, അസി. പ്രൊഫസര്‍ അഭിമുഖം

കോ-ഓര്‍ഡിനേറ്റര്‍, അസി. പ്രൊഫസര്‍ അഭിമുഖം

എം.എ. ഉറുദു കോ-ഓര്‍ഡിനേറ്റര്‍, അസി. പ്രൊഫസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 13-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍

ഓവര്‍സിയര്‍ (സിവില്‍) അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വകുപ്പില്‍ ഓവര്‍സിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 14-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട്ടൈം ബി.ടെക്., ബി.ആര്‍ക്ക്. നവംബര്‍ 2020 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 20 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top