വെളിയംകോട് കാറും, ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

പൊന്നാനി: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ചാവക്കാട് പൊന്നാനി ദേശീയ പാതയില്‍ വെളിയംകോട് ചെറുപള്ളിക്ക് സമീപമാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ പരിക്കുപറ്റിയ വെളിയംകോട് ചെറുപള്ളി പരിസരം താമസിക്കുന്ന, അങ്ങാടിയിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മുഹമ്മദ്, സഹയാത്രികന്‍ പഴഞ്ഞി സ്വദേശി യൂസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രണ്ടു പേരുടെയും പരിക്കുകള്‍ ഗുരുതരമല്ല. ഇരുവരെയും ആസ്‌പെല്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top