Section

malabari-logo-mobile

മണിയാശാന്റെ പോസ്റ്റ് വൈറല്‍…ഇടുക്കിയിലെ ഗ്രാമത്തില്‍ ആണ്‍പെണ്‍ വ്യത്യസ്തമില്ലാതെ ഒരേ യൂണിഫോം…എല്ലാരും ഹാപ്പി

HIGHLIGHTS : മണിയാശാന്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ലൈക്ക് ചെയ്യുകയും, ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്.

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ വിവാദങ്ങള്‍ കത്തുമ്പോള്‍ മുന്‍മന്ത്രി എംഎം മണിയാശന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തന്റെ മണ്ഡലത്തിലെ ഇരട്ടിയാര്‍ ശാന്തി ഗ്രാമം എന്ന സര്‍ക്കാര്‍ സ്‌കൂളിലെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ധരിക്കുന്ന വിവരം വെളിപ്പെടുത്തുന്നതായിരുന്നു ആ പോസ്റ്റ്.

പതിനൊന്ന് വര്‍ഷം വര്‍ഷം മുമ്പ് ഈ സ്‌കൂള്‍ ആരംഭിക്കുന്ന അന്നുമുതല്‍ ഇവിടെ ജന്റര്‍ ന്യൂട്രല്‍ യൂണിഫോമാണ് ഇട്ടുവരുന്നത്. ഇതിന്റെ ഫോട്ടോയും മണിയാശാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

sameeksha-malabarinews

ഇക്കാര്യം മണിയാശാന്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ലൈക്ക് ചെയ്യുകയും, ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

എന്റെ മണ്ഡലത്തിലെ ഇരട്ടയാര്‍ പഞ്ചായത്തിലെ ശാന്തിഗ്രാം എന്ന ഗ്രാമം. അവിടെ സര്‍ക്കാര്‍ തലത്തിലെ കേരളത്തിലെ ഒരേയൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്‌കൂള്‍. 2010 ല്‍ നിലവില്‍ വന്നു.11 വര്‍ഷം കൊണ്ട് 1800 ഓളം കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം. കാലത്തിനു മുന്നേ നടന്ന ഈ ഗ്രാമം, സ്‌കൂള്‍ നിലവില്‍ വന്നത് മുതല്‍ ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു. പരാതിയില്ല ! പരിഭവമില്ല ! എല്ലാവരും Happy??

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!