നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി പിന്‍വലിച്ചു. കേസില്‍ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവിശ്യപ്പെട്ടായിരുന്നു ഹര്‍ജി.

വിചാരണക്കോടതി തള്ളിയ ഉത്തരവിനെതിരെയായിരുന്നു നടന്‍ ദിലീപിന്റെ ഹരജി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

കേസിലെ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചിരിക്കുന്നത്. 200ലധികം സാക്ഷികളെ ഇതിനകം വിസ്തരിച്ചുകഴിഞ്ഞിട്ടുണ്ട്.

2017ലാണ് കൊച്ചിയില്‍ വെച്ച് നടിക്കെതിരെ ആക്രമണമുണ്ടായത്. നടി സഞ്ചരിച്ചിരുന്ന കാറില്‍ അതിക്രമിച്ചുകയറിയ സംഘം താരത്തെ അക്രമിക്കുകയായിരുന്നു. ഈ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിചേര്‍ത്ത് ദിലീപടക്കം അറസ്റ്റിലാകുന്നത്.

Share news
error: Content is protected !!
Scroll to Top