കോട്ടക്കലില്‍ സാധനങ്ങള്‍ കയറ്റുന്ന ലിഫ്റ്റില്‍ നിന്നും വീണ് ജീവനക്കാരന്‍ മരിച്ചു ഒരാള്‍ക്ക് പരിക്ക്

കോട്ടക്കല്‍; ജോലി സ്ഥലത്ത് സാധനങ്ങള്‍ കയറ്റുന്ന ലിഫ്റ്റില്‍ നിന്നും വീണ് ജീവനക്കാരന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കോട്ടക്കല്‍ ആട്ടീരി സ്വദേശിയും മലപ്പുറം മൈലപ്പുറത്ത് താമസക്കാരനുമായ പരവക്കല്‍ മുസ്തഫയാണ് (48)മരിച്ചത്.ആട്ടീരി സ്വദേശിയായ കൈതക്കല്‍ മുജീബിനെ (37) പരിക്കുകളോടെ കോട്ടക്കലിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ആട്ടീരിയിലെ സ്വകാര്യ സ്ഥാപനത്തിലെ കയറ്റിറക്ക് യന്ത്രത്തില്‍ സാധനങ്ങള്‍ മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപകടം. സാധനങ്ങള്‍ക്കൊപ്പം മറ്റു ജീവനക്കാരും ലിഫ്റ്റില്‍ ഉണ്ടായിരുന്നു.
അമിതമായി സാധനങ്ങള്‍ കയറ്റിയതാണ് അപകട കാരണമെന്നാണ് സൂചന. ലിഫ്റ്റ് ചെറിയ ഉയരത്തില്‍ എത്തിയതിന് പിന്നാലെ ലിഫ്റ്റ് ചെരിഞ്ഞതോടെ മറ്റുള്ളവര്‍ചാടി രക്ഷപ്പെട്ടങ്ങിലും, മുസ്തഫ വീണുപോകുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top