
പൊന്നാനി: നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മരത്തിലിടിച്ച് ഒരാൾ മരിച്ചു. പുതുപൊന്നാനി സ്വദേശിയും, ഇപ്പോൾ വെളിയംകോട് ബീവിപ്പടി പടിഞ്ഞാറു ഭാഗം താമസിക്കാരനുമായ ചേക്കൻ്റകത്ത് ഹമീദിൻ്റെ മകൻ ആസിഫ് ആണ് മരിച്ചത്.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയംകോട് , ബീവിപ്പടിയിലാണ് ഓട്ടോ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ ആസിഫ്, ജാഷിർ, സഫ്വാൻ, എന്നിവരെ വെളിയംകോട് അൽ-ഫാസ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സക്കായി ആസിഫിനെ അമല ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തെങ്കിലും ആസിഫ് മരണപ്പെടുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




