പരപ്പനങ്ങാടി :പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ എന്‍എസ്എസ് / സൗഹൃദ ക്ലബിന്റെ നേതൃത്വത്തില്‍ നിര്‍ഭയ ദിനം ആചരിച്ചു . ഇതിന്റെ ഭാഗമായി സ്ത്രീ സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ നോട്ടീസ് വിതരണവും പ്ലേ കാര്‍ഡ് പ്രദര്‍ശനവും നടത്തി.
സ്ത്രീ സുരക്ഷയോടനുബന്ധിച്ച് സ്വയം പ്രതിരോധ ക്ലാസ് കരാട്ടെ ട്രെയിനര്‍ സനുദിന്റെ നേതൃത്വത്തില്‍ നടന്നു.
ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ബിദ്യ മേരി ജോണ്‍, പി.ടി.എ പ്രസിഡണ്ട് നൗഫല്‍ ഇല്ലിയന്‍ സൗഹൃദ ക്ലബ് കോഡിനേറ്റര്‍ ഡോ.സീമ .എസ്സ്, എന്‍എസ്എസ് കോഡിനേറ്റര്‍ ജ്യോതിലക് ഷ്മി, പി.ടി.എ. എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹാരിസ് ,സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




