പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ പോക്സോ കേസിൽ രണ്ടു പേർ അറസ്റ്റിലായി. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ കൗൺസിലിങ്ങിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടു പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കെ. അബ്ദുൽ അസീസ് (51), മുഹമ്മദ് അശ്റഫ് (48) എന്നിവരാണ് പിടിയിലായത്.
ചൈൽഡ് ലൈനാണ് വിവരം പരപ്പനങ്ങാടി പൊലീസിന് കൈമാറിയത്. രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




