Section

malabari-logo-mobile

ദക്ഷിണകൊറിയയില്‍ ഹാലോവിന്‍ പാര്‍ട്ടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 149 മരണം

HIGHLIGHTS : 149 killed in stampede during Halloween party in South Korea

സോള്‍: ദക്ഷിണ കൊറിയയില്‍ ഹാലോവിന്‍ പാര്‍ട്ടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 149 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്ക്. ദുരന്തത്തിന് ഇരയായവരില്‍ ഏറെയും ചെറുപ്പക്കാര്‍. ആഘോഷത്തിനായി സോളില്‍ തടിച്ചുകൂടിയത് ഔരു ലക്ഷത്തോളം പേര്‍. തിക്കും തിരക്കും ഉണ്ടാവാനിടയായ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല.

സിയോളിലെ ഇറ്റാവോണ്‍ ജില്ലയില്‍ നിന്നുള്ള വീഡിയോയില്‍, തെരുവുകളില്‍ മറ്റുള്ളവരുടെ അടിയില്‍ കുടുങ്ങിയ ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ വലിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമിക്കുന്നത് കാണാം. നിരവധി പേര്‍ക്ക് രക്ഷാപ്രവര്‍ത്തകര്‍ അടിയന്തരശുശ്രൂഷ നല്‍കുന്നതും വീഡിയോകളിലുണ്ട്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

sameeksha-malabarinews

കൊവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പതിനായിരത്തോളം പേര്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. രാത്രി ഒരുപാട് ചെറുപ്പക്കാര്‍ ഒത്തുകൂടിയിരുന്നു. ഹാലോവീന്‍ വേഷങ്ങള്‍ ധരിച്ച് നിരവധി പേരാണ് എത്തിയത്. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. മറ്റ് പലര്‍ക്കും ശ്വാസതടസവും അനുഭവപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!