തിരൂരങ്ങാടി: തെരുവുനായ്ക്കൾ തിരൂരങ്ങാടിയിൽ പതിനേഴ് കോഴികളെ കൊന്നു. തിരൂരങ്ങാടി കെ.സി റോഡിൽ കല്ലുപറമ്പൻ മുസ്തഫ, പരി മുനീർ എന്നിവരുടെ കോഴികളെയാണ് നായ്ക്കൾ പിടിച്ചു കൊന്നത്.
വെള്ളിയാഴ്ച അർദ്ധരാത്രിയാണ് സംഭവം. മുസ്തഫയുടെ ഒൻപത് കോഴികളെയാണ് പിടിച്ചത്. ഇതിൽ ആറെണ്ണത്തിനെ കടിച്ചു കൊന്നു. രണ്ടെണ്ണത്തിനെ നായ്ക്കൾ ഭക്ഷിക്കുകയും ആക്രമണത്തിൽ ഒരു കോഴിക്ക് മാരകമായി പരുക്കു പറ്റുകയും ചെയ്തു.
മുനീറിൻ്റെ വീട്ടിൽ നിന്നും ഒൻപത് കോഴികളെയാണ് കടിച്ചു കൊന്നത്. കൂടും കൂടിൻ്റെ വാതിലും തകർത്താണ് നായ്ക്കൾ കോഴികളെ പിടികൂടിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




