Section

malabari-logo-mobile

കാര്‍ ലോറിയില്‍ ഇടിച്ചു; എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദിന് പരിക്ക്

HIGHLIGHTS : The car hit the lorry; LDF district convener Mukkam Muhammad injured

മുക്കം: എല്‍.ഡി.എഫ്. കോഴിക്കോട് ജില്ലാ കണ്‍വീനറും എന്‍.സി.പി. ജില്ലാ പ്രസിഡന്റുമായ മുക്കം മുഹമ്മദിന് വാഹനാപകടത്തില്‍ പരിക്ക്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ നീലേശ്വരത്തിന് സമീപം മാങ്ങാ പൊയിലില്‍ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാര്‍ ഉടനെ മണാശ്ശേരി സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈക്കും തലയ്ക്കും സാരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

ബാലുശ്ശേരി ചീക്കിലോട് നടന്ന എന്‍.സി.പി. യോഗത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാത നവീകരണ പ്രവൃത്തി കരാറെടുത്ത കമ്പനിയുടെ കണ്ടെയ്‌നര്‍ ലോറിക്ക് പിന്നിലാണ് കാറിടിച്ചത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!