Section

malabari-logo-mobile

റോഷന് ശ്രവണസഹായി കൈമാറി മേയര്‍ ആര്യ രാജേന്ദ്രന്‍

HIGHLIGHTS : Mayor Arya Rajendran handed over the hearing aid to Roshan

തിരുവനന്തപുരം: ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ പ്രയാസത്തിലായ തിരുവനന്തപുരം രാജാജി നഗര്‍ കോളനിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ റോഷന് പുതിയ ശ്രവണ സഹായി മേയര്‍ ആര്യ രാജേന്ദ്രന്‍ കൈമാറി. കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ റോഷന് പുതിയ ശ്രവണ സഹായി വാങ്ങി നല്‍കിയത്. നിരവധി പേരാണ് റോഷനെ സഹായിക്കാന്‍ വേണ്ടി കോര്‍പ്പറേഷനെ സമീപിച്ചതെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

നമുക്ക് നന്മ നഷ്ടപെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുവെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം അച്ഛനൊപ്പം സ്‌കൂളില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോഴാണ് റോഷന് ശ്രവണ സഹായി നഷ്ടപ്പെട്ടത്. സ്‌കൂള്‍ ബാഗിലായിരുന്നു ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി ഉണ്ടായിരുന്നത്. പഠനത്തിലും കലയിലും മിടുക്കനായ റോഷന്‍ ശ്രവണ സഹായി നഷ്ടമായതോടെ സ്‌കൂളില്‍ പോലും പോകാതെ വീട്ടിലിരിക്കുന്ന അവസ്ഥയായിരുന്നു.

sameeksha-malabarinews

നാലുമാസം മുമ്പ് പുനര്‍ജ്ജനി പദ്ധതി വഴിയാണ് റോഷന് ശ്രവണ സഹായി കിട്ടിയത്. ജനിച്ചപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന വലിയ പ്രശ്‌നങ്ങള്‍ക്കാണ് അതോടെ അന്ന് പരിഹാരമായത്. എന്നാല്‍, ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ റോഷന്‍ ആകെ പ്രയാസത്തിലായിരുന്നു. ജഗതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റോഷന്‍.

ശ്രവണ സഹായി അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ട വിവരം അച്ഛന്‍ ലെനിന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നാടൊന്നാകെ വിഷയത്തില്‍ ഇടപ്പെട്ടത്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയതോടെ കോര്‍പ്പറേഷന്‍ ഇടപെടുകയും കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെ ശ്രവണ സഹായി വാങ്ങി നല്‍കുകയുമായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!