പരപ്പനങ്ങാടി ജംഗ്ഷനില്‍ മിനിലോറി കടയിലേക്ക് ഇടിച്ചു കയറി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ മിനിലോറി കടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് അപകടം ഉണ്ടായത്.

തൊടുപുഴയില്‍ നിന്നും മൈസൂരിലേക്ക് പൈനാപ്പിളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ കൈവരി തകര്‍ത്ത് എതിര്‍വശത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ കടയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ പരിക്കുകളില്ലാതെരക്ഷപ്പെട്ടു.

Share news
error: Content is protected !!
Scroll to Top