കരുവാരക്കുണ്ടില്‍ മലമുകളില്‍ കുടുങ്ങിയ രണ്ടുപേരെ കണ്ടെത്തി തിരിച്ചിറക്കി

മലപ്പുറം:

കരുവാരക്കുണ്ടില്‍ കേരള കുണ്ടില്‍ ട്രക്കിങ്ങിനു പോയി മല മുകളില്‍ കുടുങ്ങിയ രണ്ട് പേരെ കണ്ടെത്തി തിരിച്ചിറക്കി. ഇവര്‍ക്കൊപ്പം മല കയറി തിരിച്ചിറങ്ങിയ മൂന്നാമന്റെ സഹായത്തോടെയാണ് പൊലീസും അഗ്‌നിരക്ഷാ സേനയും ഇവരെ കണ്ടെത്തിയത്. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് രണ്ട് പേരും കുടുങ്ങിയത്.

മല കാണാനായി കയറിയ മൂന്ന് പേരില്‍ രണ്ട് പേര്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. അഗ്‌നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. ചെരികൂമ്പന്‍ മല എന്ന സ്ഥലത്താണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. കരുവാരക്കുണ്ട് സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. യാസീം, അഞ്ജല്‍ എന്നിവരാണ് കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഷംനാസ് താഴെയെത്തി.

മല കയറാന്‍ പോയ മൂന്ന് പേരും 20 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും രാത്രിയായതോടെ വഴിയറിയാതെ കുടുങ്ങുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top