Section

malabari-logo-mobile

മൂന്നിയൂരിൽ ചാലിപ്പാടം മണ്ണിട്ട് നികത്താൻ ശ്രമം ;തടഞ്ഞ് സമരസമിതി;സ്ഥലം സന്ദർശിച്ച് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി

HIGHLIGHTS : The District Legal Service Authority visited the Thayilakadav Chali padam area of Munniyur where the local residents have been protesting against t...

തിരൂരങ്ങാടി: ദിവസങ്ങളായി വയൽ നികത്തുന്നതിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭം നടത്തി വരുന്ന മൂന്നിയൂർ തയ്യിലക്കടവ് ചാലി പാടം പ്രദേശം സന്ദർശിച്ച് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി.

ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സാബിർ ഇബ്രാഹിമാണ് പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. ഇദേഹത്തോടൊപ്പം മൂന്നിയൂർ വില്ലേജ് ഓഫീസറടക്കമുള്ള റവന്യൂ ജീവനക്കാരും കൃഷി ഓഫീസറും ഉണ്ടായിരുന്നു.

sameeksha-malabarinews

മഴക്കാലത്ത് കടലുണ്ടി പുഴയിൽ നിന്നും വെള്ളം കയറുന്ന തണ്ണീർതടവും നെൽവയലുമായിട്ടുള്ള പ്രദേശമാണിത്. ഇവിടെയാണ് മണ്ണിട്ടുനികത്താനുള്ള ശ്രമവുമായി ഭൂവുടമകൾ രംഗത്തെത്തിയിരിക്കുന്നത്.ഇതിനെതിരെ  സ്ത്രീകളും കുട്ടികളുമടക്കം ഇവിടെ രാപ്പകലില്ലാതെ സമരത്തിലാണ്.

പുഴയോരത്തെ കണ്ടൽകാടുകളും ലീഗൽ അതോറിറ്റി അധികൃതർ സന്ദർശിച്ചു. സമരസമിതി കൺവീനർ  ടി. കൃഷ്ണൻ, ചെയർമാൻ കരുണാകരൻ ,ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുൽ വാഹിദ് പി.വി. എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!