16കാരിയുടെ കൊലപാതകം: യുവാവ് കുറ്റക്കാരന്‍

മഞ്ചേരി: പതിനാറുകാരിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസില്‍ യുവാവ് കുറ്റക്കാരനെന്ന് കോടതി. മഞ്ചേരി ഒന്നാം അഡിഷ ണില്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് നസിറയുടേതാണ് വി ധി. പശ്ചിമ ബംഗാള്‍ ബര്‍ദ്ധ്മാന്‍ ഖനന ഗുഗുഡന്‍ ഗസാദത്ത് സൈന്‍ (29)ആണ് പ്രതി. ശിക്ഷ വ്യാഴാഴ്ച പ്രസ്താവിക്കും.

2018 സെപ്തംബര്‍ 28നാണ് സംഭവം. കൊല്ലപ്പെട്ട സമിന ഖാത്തു (16)ന്റെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി. ജോലിചെയ്ത വകയില്‍ ലഭിക്കാനുള്ള 12,000 രൂപ യെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തിരൂര്‍ തൃക്കണ്ടിയൂര്‍ വിഷു പാടത്ത് വാടക വീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top