വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് 280,000 രൂപ തട്ടിയെന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. ആലപ്പുഴ ചേര്‍ത്തല തറയില്‍പ്പറമ്പ് വീട്ടില്‍ ദിത്യ (20) ചേര്‍ത്തല അര്‍ത്തുങ്കല്‍ പടാകുളങ്ങര വീട്ടില്‍ ദയാനന്ദ് (23) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ട് പോകുന്നതിനുള്ള ലൈസന്‍സും ജോബ് കന്‍സള്‍ട്ടന്‍സിയും ഉണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പരാതിക്കാരിയുടെ ഭര്‍ത്താവിന് വിദേശത്ത് ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി 280000 രൂപയാണ് തട്ടിയത്. ഞാറക്കല്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, സബ് ഇന്‍സ്‌പെക്ടര്‍ ഷാഹിര്‍, സീനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രീജന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഐശ്വര്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top