
തിരൂരങ്ങാടി താലൂക് ആശുപത്രിയുടെ പ്രധാന കവാടം പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ അടച്ചിടും. പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആശുപത്രിയുടെ തെക്ക് ഭാഗത്തുള്ള ഗേറ്റിലൂടെ പ്രവേശിച്ച് മോര്‍ച്ചറിയുടെ ഭാഗത്ത് കൂടി പാര്‍ക്കിങ്ങില്‍ പ്രവേശിക്കേണ്ടതാണ്.
വാഹനം ഇല്ലാതെ വരുന്നവര്‍ക്കും വാഹനം പുറത്ത് പാര്‍ക്ക് ചെയ്ത് വരുന്നവര്‍ക്കും ആശുപത്രിയുടെ പടിഞ്ഞാറു ഭാഗത്ത് ഫാര്‍മസിയുടെ ഭാഗത്തുള്ള ഗേറ്റിലൂടെ പ്രവേശിക്കാവുന്നതുമാണ്.
പ്രധാന ഗേറ്റിന്റെ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നത് വരെ ജനങ്ങള്‍ നിലവിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പരമാവധി സഹകരിക്കണമെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിപി ഇസ്മായില്‍ ആശുപത്രി സൂപ്രണ്ട് ഡോ :പ്രഭുദാസ് എന്നിവര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




