കോഴിക്കോട്: മലപ്പുറം ചാലിയാര്‍ പുഴയില്‍ യുവാവും ബന്ധുവായ 15 കാരനും മുങ്ങിമരിച്ചു. കണ്ണാഞ്ചിരി ജൗഹര്‍(39), സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വൈകിട്ട് ആറരയോടെ ജൗഹറും കുടുംബവും പുഴ കാണാന്‍ എത്തിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. പുഴയില്‍ കക്ക വാരുന്നതിനിടയിലാണ് അപകടമുണ്ടായത്.
മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



