പരപ്പനങ്ങാടി നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പര്യടനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു . ഇന്ന് രാത്രി ബേപ്പൂർ മണ്ഡലത്തിലെ ഫറോക്കിലായിരുന്നു അവസാന പരിപാടി. തുടർന്ന് താനൂരിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വാഹനത്തിൽ പോയത്.. .രാത്രി എട്ട് മണിയോടെ ജില്ലാ അതിർത്തിയിൽ എത്തിയ മുഖ്യമന്ത്രിയുടെ വാഹനം ദേശീയപാതയിൽ തലപ്പാറ യിൽ നിന്നും തിരിഞ്ഞ് ചെമ്മാട്, പരപ്പനങ്ങാടി , വഴി താനൂരിലേക്ക് കടന്നു പോവുകയായിരുന്നു. ഇന്ന് താനൂരിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങുക
വഴിയിലൂടനീളം നിരവധി ആളുകളാണ് മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനിടെ അഭിവാദ്യം ചെയ്യാൻ എത്തിയത് . താനൂരിൽ വൻ ജനസഞ്ചയമാണ് മുഖ്യമന്ത്രിയെ വരവേൽക്കാൻ തടിച്ചുകൂടിയത്.
നാളെ രാവിലെ തിരൂർ വെച്ച് പൗരപ്രമുഖരുമായുള്ള മുഖ്യമന്ത്രിയുടെ സംവാദത്തോടെ ജില്ലയിലെ സദസിന് തുടക്കം കുറിക്കും. തുടർന്ന് 11 മണിയോടെ പൊന്നാനിയിലാണ് ആദ്യത്തെ നവ കേരള സദസ്സ് നടക്കുക. പിന്നീട് തവനൂർ, തിരൂർ താനൂർ മണ്ഡലങ്ങളിൽ നാളെ പര്യടനം നടക്കും. നാല് ദിവസങ്ങളിലായി 16 മണ്ഡലങ്ങളിലായാണ് മലപ്പുറത്ത് സദസ് നടക്കുക: മികച്ചഒരുക്കങ്ങളാണ് ജില്ലയിൽ നടത്തിയിട്ടുള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




