Section

malabari-logo-mobile

നാനോ സയന്‍സില്‍ പുതിയ രണ്ട് പി.ജി. കോഴ്‌സുകളുമായി കാലിക്കറ്റ്

HIGHLIGHTS : Two new PGs in nanoscience. Calicut with courses

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

നാനോ സയന്‍സില്‍ പുതിയ രണ്ട് പി.ജി. കോഴ്‌സുകളുമായി കാലിക്കറ്റ്

sameeksha-malabarinews

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാനോസയന്‍സ് പഠനവിഭാഗം ഗവേഷണോന്മുഖമായ രണ്ടു പുതുതലമുറ കോഴ്‌സുകള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. വരുന്ന അധ്യയനവര്‍ഷം മുതല്‍ എം.എസ്സി. ഫിസിക്‌സ് (നാനോസയന്‍സ്), എം.എസ്സി. കെമിസ്ട്രി (നാനോസയന്‍സ്) എന്നിവയാണ് തുടങ്ങുന്നത്. സവിശേഷ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യം ഉയര്‍ത്തുകയും ഗവേഷണതാത്പര്യം വളര്‍ത്തുകയും മാത്രമല്ല ഉന്നതവിദ്യാഭ്യാസരംഗത്തെ തൊഴിലവസരങ്ങളില്‍ മത്സരിക്കുന്നതിന് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുക കൂടി ലക്ഷ്യമിടുന്നതാണ് ഈ പഠനപരിപാടികള്‍. ഓരോ കോഴ്‌സിലും 10 വീതമാണ് സീറ്റുകള്‍. നാനോസയന്‍സ് വെറുമൊരു പഠനവിഷയം എന്നതിലുപരി വിവിധങ്ങളായ മേഖലകളില്‍ പ്രയോഗസാധ്യതയുള്ള ബഹുവിഷയസ്പര്‍ശിയായ (multi-disciplinary) വൈജ്ഞാനികമേഖലയാണ്. ഭൗതികശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും നാനോസയന്‍സിന് അതിപ്രധാനമായ പങ്കുവഹിക്കാനുണ്ട്. ഒരു പ്രയുക്തശാസ്ത്രവൈജ്ഞാനിക മേഖല (applied science) എന്ന നിലയ്ക്കും നാനോസയന്‍സിന്റെ പ്രാധാന്യം വളരെ വലുതാണ്.

യോഗ്യത : ഫിസിക്‌സിലോ അപ്ലൈഡ് ഫിസിക്‌സിലോ നേടിയ ബിരുദമോ ഗണിതശാസ്ത്രവും കെമിസ്ട്രിയും കൂടി പഠനവിഷയമായി 50 ശതമാനം മാര്‍ക്കില്‍ കുറയാതെ തത്തുല്യ ബിരുദമോ നേടിയവര്‍ക്ക് എം.എസ്സി. ഫിസിക്‌സ് (നാനോ സയന്‍സ്) പ്രവേശന പരീക്ഷയെഴുതാം. കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി എന്നിവയേതെങ്കിലും പ്രധാന വിഷയമായ ബി.എസ്സി. ബിരുദമോ മാത്സും ഫിസിക്‌സും അനുബന്ധ വിഷയമായുള്ളതും 50 ശതമാനം മാര്‍ക്കില്‍ കുറയാത്തതുമായ തത്തുല്യ ബിരുദമോ നേടിയവര്‍ക്ക് എം.എസ്സി. കെമിസ്ട്രി (നാനോ സയന്‍സ്) പ്രവേശനത്തിന് അപേക്ഷിക്കാം.

പ്രവേശന പരീക്ഷാ രജിസ്‌ട്രേഷന്‍ : പ്രവേശന പരീക്ഷയ്ക്കായി admission.uoc.ac.in എന്ന വെബ്‌സൈറ്റില്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മേയ് 21, 22 തീയതികളിലാണ് പ്രവേശന പരീക്ഷ. ജനറല്‍ വിഭാഗത്തിന് 550 രൂപയും എസ്.സി., എസ്.ടി. വിഭാഗത്തിന് 240 രൂപയുമാണ് പ്രവേശന പരീക്ഷാ രജിസ്‌ട്രേഷന്‍ ഫീസ്. ഫോണ്‍: 0494 2407016, 2407017. പി.ആര്‍. 503/2022

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്നോളജി നവംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഇംഗ്ലീഷ് കോമണ്‍ കോഴ്സ് ‘റൈറ്റിംഗ് ഫോര്‍ അക്കാഡമിക് ആന്റ് പ്രൊഫഷണല്‍ സക്സസ്’ പേപ്പര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും മറ്റ് ഏപ്രില്‍ 2020 പ്രത്യേക പരീക്ഷകളും 25-ന് നടക്കും.

ഒന്നാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി മെയ് 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 18 മുതല്‍ മെയ് 4 വരെയും 170 രൂപ പിഴയോടെ മെയ് 9 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി രണ്ടാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷ 26-നും മൂന്നാം വര്‍ഷ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷ 27-നും തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.

ഒന്ന്, രണ്ട്, ആറ് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷകളും 20-ന് തുടങ്ങും. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കോളേജുകളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജിലും മലപ്പുറം കോഴിക്കോട് ജില്ലകളിലെ കോളേജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലും പരീക്ഷക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍
പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് 170 രൂപ പിഴയോടെ 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!