ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേര്‍കൂടി പിടിയില്‍

പൊന്നാനി : പുറങ്ങ് മാരാമുറ്റത്ത് വീട്ടില്‍ നിര്‍ ത്തിയിട്ട ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേര്‍കൂടി പൊലി സ് പിടിയിലായി. പുറങ്ങ് സ്വദേ ശികളായ പാലക്കല്‍ റിന്‍ഷാദ് (23), കുറ്റിയാട്ടില്‍ ഷിബില്‍(25) എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. ഇതോ ടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

നേരത്തെ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം മൂന്നുപേ രെ പിടികൂടിയിരുന്നു. ഈ മാ സം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മാരാമുറ്റം സ്വദേ ശി പൂക്കയില്‍ ജംഷീറിന്റെ വി ട്ടിനുമുന്നില്‍ നിര്‍ത്തിയിട്ട ഇരു ചക്രവാഹനം പുലര്‍ച്ചയോടെ വീട്ടില്‍നിന്ന് സമീപത്തെ റോ ഡിലെത്തിച്ച് കത്തിക്കുകയാ യിരുന്നു. വാഹനത്തിലുണ്ടാ യിരുന്ന 75,000 രൂപയും കത്തി നശിച്ചതായും ജംഷീര്‍ പറ ഞ്ഞു. കഞ്ചാവ് ഉപയോഗ ത്തെ ചോദ്യംചെയ്തതാണ് ഇവ രെ പ്രകോപിപ്പിച്ചതെന്നും ജംഷീര്‍ പറഞ്ഞു.

പെരുമ്പടപ്പ് ഇന്‍സ്‌പെക്ടര്‍ സി വി ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഡേവിസ് ചിറയത്ത്, സിപിഒമാരായ വിഷ്ണു നാരായ ണന്‍, ജെം ജെറോം, ഉദയകുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂ ടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായ കമായത്. പ്രതികളെ കോടതി റി മാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top