കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

HIGHLIGHTS : A young woman who had rented a room at a lodge in Kozhikode was found dead.

കോഴിക്കോട് : ലോഡ്ജ് മുറിയില്‍ യുവതി യെ ദുരൂഹ സാഹചര്യ ത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായി രുന്ന യുവാവിനെ കാണാ നില്ല. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ല് റോഡി ലെ പന്തലാന്‍ വീട്ടില്‍ മുഹ മ്മദിന്റെ (മാനു) മകള്‍ ഫസീലയെയാണ് (33) ചൊ വ്വ രാവിലെ എരഞ്ഞിപ്പാല ത്തെ ലോഡ്ജ് മുറിയില്‍ മരി ച്ച നിലയില്‍ കണ്ടത്. യുവ തിക്കൊപ്പം താമസിച്ച അബ്ദുള്‍ സനുഫിനെയാണ് കാണാതായത്. ഇയാള്‍ ക്കായി പൊലീസ്തിരച്ചില്‍ ഊര്‍ജിതമാക്കി.

ഞായറാഴ്ച രാത്രിയാണ് ഇരുവരും മുറി യെടുത്തത്. തിങ്കളാഴ്ച രാത്രി പത്തോടെ മുറിയില്‍നിന്ന് പുറത്തുപോയ യുവാവ് പി ന്നീട് തിരികെയെത്തിയില്ലെ ന്നാണ് പൊലീസിന് ലഭിച്ച വിവരം. നടക്കാവ് പൊലി സ് കേസെടുത്ത് അന്വേഷ ണം തുടങ്ങി. കൂടുതല്‍ അന്വേഷണത്തിനുശേഷ മേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് അറിയിച്ചു. ഉമ്മ: ആയിഷ.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!