HIGHLIGHTS : Two kg gold and foreign currency worth Rs 8 lakh were seized in Karipur
മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും രണ്ടു കിലോയോളം സ്വര്‍ണവും 8 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. കസ്റ്റംസാണ് പിടികൂടിയത്. ഇന്നലെ രാത്രി ദുബായില്‍ നിന്നും ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മലപ്പുറം, കോഴിക്കോട് ജില്ലക്കാരായ രണ്ടു യാത്രക്കാരില്‍ നിന്നുമായാണ് പിടികൂടിയത് .
ദോഹയില്‍ നിന്നും എത്തിയ താമരശ്ശേരി സ്വദേശിയായ രായരുകണ്ടി റാഷികില്‍ (27) നിന്നും 1066 ഗ്രാമും ദുബായില്‍ നിന്നും എത്തിയ മലപ്പുറം അരീക്കോട് സ്വദേശിയായ പാമ്പോടന്‍ മുനീറില്‍ (27) നിന്നും 1078 ഗ്രാമും തൂക്കം വരുന്ന നാലു ക്യാപ്‌സൂലുകള്‍ വീതമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബായിലേക്ക് പോകുവാനെത്തിയ വടകര സ്വദേശിയായ മാദലന്‍ സെര്‍ബീല്‍ (26) ബാഗിനുള്ളില്‍ ഒളിപ്പിച്ചു വിദേശത്തേക്ക് കടത്തുവാന്‍ ശ്രമിച്ച ഏകദേശം 8 ലക്ഷം രൂപയ്ക്കു തുല്യമായ 2585 ഒമാന്‍ റിയാലും 1035 കുവൈത്തി ദിനാറും മതിയായ രേഖകളില്ലാത്തതിനാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു