HIGHLIGHTS : baby died after getting stuck in breast milk in throat ; mother and son passed away
ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടങ്ങി പിഞ്ചുകുഞ്ഞ് മരിച്ചതിലുള്ള മാനസിക വിഷമത്തില്‍ അമ്മയും മൂത്തമകനും ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈലില്‍ കൈതപ്പതാലിലാണ് സംഭവം ഉണ്ടായത്. കൈതപ്പതാല്‍ സ്വദേശിനി ലിജ(38), ഇവരുടെ ഏഴുവയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്.

ഇന്നലെയായിരുന്നു ലിജടെ 28 ദിവസം പ്രായമുള്ള ഇളയ കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതെതുടര്‍ന്ന് ലിജ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ബന്ധുക്കള്‍ പള്ളിയില്‍ പോയ സമയത്താണ് സംഭവം.ഇവര്‍ തിരിച്ചെത്തിയപ്പോള്‍ ഇരുവരെയും കാണാതായതോടെ തിരച്ചില്‍ നടത്തിയപ്പോഴാണ് കിണറില്‍ ഇരുവരെയും മരിച്ച നിലിയില്‍ കണ്ടെത്തിയത്.