HIGHLIGHTS : Watermelon Special Juice
തണ്ണിമത്തന്‍ സ്‌പെഷ്യല്‍ ജ്യൂസ്
ചൂട് കൂടുന്നതോടെ ശാരീരത്തിന് ക്ഷീണവും കൂടിവരികയാണ്. ഈ സമയത്ത് കൂടുതല്‍ ജലം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍(വത്തക്ക)കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ തണ്ണിമത്തന്‍ ജ്യൂസ് ഇങ്ങനെ ഒന്ന് ഉണ്ടാക്കികുടിച്ചുനോക്കു. ക്ഷീണം മാറി ഏറെ ഉന്‍മേഷം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ആവശ്യമുള്ള ചേരുവകള്‍:-
തണ്ണിമത്തന്‍(വത്തക്ക)- പകുതി
പഞ്ചസാര- ആവശ്യത്തിന്
പാല്‍- ഒരു കപ്പ്(തണുപ്പിച്ചത്)
സബ്ജ സീഡ്‌സ്(കറുത്ത കസ്‌കസ്)- 3 ടീസ്പൂണ്‍
ഐസ്‌ക്യൂബ്-ആവശ്യത്തിന്
തണ്ണിത്തന്‍ മുറിച്ച് മിക്‌സിയില്‍ ഇട്ട് വല്ലാതെ അടിഞ്ഞ് പോകാതെ ഒന്ന് അടിച്ച് എടുത്ത് പാത്രത്തിലേക്ക് മാറ്റുക. സബ്ജ സീഡ്‌സ് ഒരു പാത്രത്തില്‍ കുറച്ച് വെള്ളത്തിലിട്ട് കുതിര്‍ത്ത് എടുത്തുവെക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന തണ്ണിമത്തനിലേക്ക് പാലും ആവശ്യത്തിന് പഞ്ചസാരയും കുതിര്‍ത്ത് വെച്ചിരിക്കുന്ന സബ്ജ സീഡും കുറച്ച് ഐസ്‌ക്യൂബും ഇട്ട് നന്നായി ഇളക്കിയോജിപ്പിച്ച് വിളമ്പാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഒരു ജ്യൂസാണ് ഇത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
